മുല്ലപ്പൂവിൻ നിറമെന്ത് ?
പിച്ചിപ്പൂവിൻ നിറമാണ്
പിച്ചിപ്പൂവിൻ നിറമെന്ത് ?
തുമ്പപ്പൂവിൻ നിറമാണ്
തുമ്പപ്പൂവിൻ നിറമെന്ത്?
തുമ്പപ്പൂക്കൾ കാണുമ്പോൾ
പിച്ചിപ്പൂക്കൾ കാണുമ്പോൾ
മുല്ലപ്പൂവും കാണുമ്പോൾ
ഓർമ്മയിലെത്തും കുട്ടന്റെ
പല്ലിൻ വെൺനിറമാണല്ലോ!
Generated from archived content: nurse3_may29_10.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English