എന്നും വൈകീട്ടമ്പിളി മോൾ
അച്ഛനെ നോക്കിയിരിപ്പാണ്
വൈകുന്തോറും ക്ഷമകേട്
അമ്പിളിമോൾക്കതു പതിവാണ്.
അച്ഛൻ വന്നാൽ കളിചിരിയായ്
ഓടി ചെന്നവൾ പിടികൂടും
അച്ഛനൊളിക്കും വർണ്ണപ്പൊതിയും
കൊണ്ടവൾ തുള്ളി മറഞ്ഞീടും!
Generated from archived content: nurse1_nov20_09.html Author: rajan_muthkunnam