കടലിലെ അലകൾ കൈകൂപ്പുന്നു
വെൺമലരെങ്ങും വിരിയുന്നു!
കരയെത്തൊട്ടു തലോടാനായിതാ
തത്തിച്ചാടി വരുന്നു തിര!
കാറ്റില്ലെങ്കിൽ തിരമലരില്ല
കടൽ കാണാനൊരു ചന്തവുമില്ല
വയലുകൾ കൊയ്യും പെണ്ണുങ്ങൾ
കടലുകൾ കൊയ്യും ആണുങ്ങൾ!
Generated from archived content: nurse1_may29_10.html Author: rajan_muthkunnam