പാണ്ടിമേളം കേട്ടു ചാണ്ടി
ചെണ്ടയൊന്നു വാങ്ങി
ചെണ്ടകൊട്ടി ശ്ശണ്‌ഠകൂടി
വണ്ടികേറി ചാണ്ടി
പാണ്ടനാട്ടെ വീട്ടിലെത്തി
ചെണ്ടയാഞ്ഞുകൊട്ടി
ചെണ്ടകൊട്ടു കേട്ടനേരം
പാണ്ടനോടിയെത്തി
കണ്ടപാടെ തുള്ളിക്കേറി
ചെണ്ട മാന്തിക്കീറി!
Generated from archived content: nurse1_dec5_09.html Author: rajan_muthkunnam