കുഞ്ഞുണ്ണി മാഷ് വരുന്നുണ്ടേ
മാവിൻ ചോട്ടിലിരിപ്പുണ്ടേ
മെല്ലെച്ചിരിച്ചു തുറന്നുമാഷ്
മാനസച്ചെപ്പുകളോരോന്നായ്
ഓരോ ചെപ്പു തുറക്കുമ്പോൾ
പാട്ടും കഥകളുമെന്തുരസം !
കൂട്ടികളോടിയടുക്കുന്നു
മാഷിനുചുറ്റുമിരിക്കുന്നു.
കുഞ്ഞുണ്ണി മാഷും കുട്ട്യോളും
എന്നും പിരിയാത്ത കൂട്ടുകാര്.
Generated from archived content: nurse1_apr23_10.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English