പള്ളിക്കള്ളൻ മത്തായി
പള്ളിയിൽ നിന്നൊരു മണികട്ടു
ആരും കാണാതരയിൽ കെട്ടിയ
മണിയും കൊണ്ടവനോടിപ്പോയ്
ഓടുന്തോറും പള്ളി മണി
വിളിച്ചുകൂവി ണീം – ണീം – ണീം!
സഹികെട്ടപ്പോൾ മത്തായി
ദൂരെയെറഞ്ഞു പള്ളിമണി!
വാളും വടിയും കുന്തവുമായ്
ആർപ്പും വിളിയും പന്തവുമായ്
മണിയുടെ നാദം കേട്ടു ജനം
ഓടിക്കൂടി പിന്നാലെ
ഒളിച്ചിരുന്നു മത്തായി
പിടിച്ചുകെട്ടി നാട്ടാര് !
Generated from archived content: nurs1_feb25_10.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English