കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാനും സഞ്ചരിക്കാനും കഴിയുമെന്ന് കിട്ടൻ ആമ അഹങ്കരിച്ചിരുന്നു.
കരയിൽ നിന്നും ഉപദ്രവമുണ്ടായാൽ വെള്ളത്തിലിറങ്ങിനീന്തി രക്ഷപ്പെടാം.
ജലജീവികളുടെ ആക്രമണമുണ്ടായാലോ? കരയിൽ കയറി ഒളിച്ചിരിക്കാം.
അതുകൊണ്ട് കിട്ടൻ ആമ ആരേയും വകവച്ചിരുന്നില്ല. മിയ്‌ക്കപ്പോഴും ലക്ഷ്യത്തിലെത്തുന്നത് വൈകിയായിരിക്കും.
മാതാപിതാക്കളും മൂത്ത സഹോദരന്മാരും അവനെ ഉപദേശിച്ചിരുന്നു.
എവിടെയെങ്കിലും ഒരനക്കമോ ആരെങ്കിലും അടുത്തുവരുന്ന ശബ്‌ദമോ കേട്ടാൽ പെട്ടെന്ന് തലയും കൈയും കാലുകളും ഉറപ്പുള്ളപുറന്തോടിനകത്തേക്ക് വലിക്കണമെന്ന്.
ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ദൈവം തന്ന അനുഗ്രഹമാണ് ഉറപ്പേറിയ പുറന്തോടെന്നും അവർ അവനോടു പറഞ്ഞു.
എന്നാൽ എല്ലാം തന്റെ കഴിവാണെന്ന് കരുതി അവൻ ആരുടെ മുമ്പിലും കൂസാതെ നടന്നു. കാട്ടിലെ വലിയജന്തുവായ ആനയെപ്പോലും അവനു പുഛമായിരുന്നു.
കാട്ടുപോത്തിനേയോ, സിംഹത്തേയോ അകലെ വച്ചെങ്ങാൻ കണ്ടാൽ വാലും പൊക്കി ജീവനും കൊണ്ടോടുന്ന ആനയെ കിട്ടൻ പേടിത്തൊണ്ടനായി കരുതി. ഒരു ദിവസം മലയോരത്ത് പ്‌ക്രോം – പ്‌ക്രോം എന്നു കരഞ്ഞുകൊണ്ടിരുന്ന തിങ്കൻ തവളയോട് അതുവഴിവന്ന കിട്ടൻ ആമ ചോദിച്ചു.
നിനക്കൊന്നു മിണ്ടാകിതിരുന്നകൂടെ? ശല്യം ഇതുവഴി വരുന്നതറിഞ്ഞില്ല.
കിട്ടനാമയുടെ മനസ്സിലിരിപ്പ് തിങ്കൻ തവളയ്‌ക്ക് പിടികിട്ടി. അവൻ ഭയവും ഭക്തിയും നടിച്ചിട്ടു പറഞ്ഞു.
അവിടത്തെ എഴുന്നള്ളത്ത് അടിയനറിഞ്ഞില്ലേ. അടിയനോട് പൊറുക്കണേ.
അപ്പോൾ അകലെയായി കുഞ്ഞൻ ആന മരക്കൊമ്പുകളൊടിച്ച് രസിച്ച് വരുന്നത് തിങ്കൻ തവള കണ്ടു.
അടിയൻ പാവമാണേ മാപ്പുതരണേ…
പോടാതിങ്കാ…. ഇനി ഞാനിതിലെ പോകുമ്പോൾ നിന്റെ ഒച്ചകേട്ടുപോകരുത്. ഓർമ്മയിരിക്കട്ടെ!
തിങ്കൻ വായുംപൊത്തി ചാടിച്ചാടി മാളത്തിൽ കയറി. നേരെ വന്ന കുഞ്ഞൻ ആനയ്‌ക്ക് വഴി മാറിക്കൊടുക്കാൻ കിട്ടൻ ആമയെ അവന്റെ ദുരഭിമാനം അനുവദിച്ചില്ല.
അവൻ വഴിക്കു വിലങ്ങനെയുള്ള ഒരു പാറപ്പുറത്തു കയറിയിരുന്നു. കുഞ്ഞൻ ആന ചിന്നം വിളിച്ചു കടന്നു പോയപ്പോൾ ചവിട്ടേറ്റ് കിട്ടനാമയുടെ പുറംന്തോട് ഞെരിഞ്ഞുപോയി.
Generated from archived content: kattu1_feb29_09.html Author: rajan_muthkunnam