അ – അ – അമ്മ
അമ്മക്കെന്നോടെന്തിഷ്‌ടം
ആ – ആ – ആന
ആനക്കുണ്ടൊരു പാപ്പാൻ
ഇ – ഇ – ഇന്ത്യ
ഇന്ത്യ നമ്മുടെ രാജ്യം
ഈ – ഈ – ഈച്ച
ഈച്ച നമുക്കൊരു ശല്യം
ഉ – ഉ – ഉന്നം
ഉന്നം തെറ്റിപ്പോകല്ലേ
ഊ – ഊ – ഊണ്
ഊണ് കഴിക്കാം വേഗം
ഋ – ഋ – ഋതു
ഋതുക്കളാകെ ആറ്
എ – എ – എലി
എലിക്കു പിമ്പേ പൂച്ച
ഏ – ഏ – ഏഴ്
എഴുനിറങ്ങൾ വാനിൽ
ഐ – ഐ – ഐക്യം
ഐക്യം നമ്മുടെ ശക്തി
ഒ – ഒ – ഒട്ടകം
ഒട്ടകമോടി വരുന്നുണ്ടേ
ഓ – ഓ – ഓണപ്പൂ
ഓണപ്പൂവിളി കേൾക്കുന്നു
ഔ – ഔ – ഔഷധം
ഔഷധമല്‌പം സേവിക്കാം.
Generated from archived content: kadam2_dec5_09.html Author: rajan_muthkunnam
Click this button or press Ctrl+G to toggle between Malayalam and English