അതിമധുരിതമിഗ്ഗാനാലാപന-മവിടുന്നെങ്ങനെ ചെയ്‌വൂ?അതു കേള്‍ക്കുമ്പോളുള്ളമലിങ്ങതി-പരവശനായ് ഞാന്‍ നില്പൂ!അത്യുജ്വലമാഗ്ഗന പ്രഭയില്അഞ്ചീ വിശ്വഹൃദന്തം;അതിന്റെ യുച്ചലനിശ്വാസങ്ങളി-ലുലയുകയാണു ദിഗന്തം.സ്വരനിര്‍ത്ഡരിയതു ശിലകളെ ഭേദി-ച്ചൊഴുകുകയാണു നിതാന്തംഅതുപോലൊരുകുറി പാടാന്‍ മോഹി-ച്ചുഴറുകയാണെന്നുള്ളംഉയരുന്നീലാ നിസ്വനമൊന്നുംസ്വനതന്തുക്കളില് നിന്നുംഅതുപോലൊരുവാ,ക്കോതനാശി-ച്ചുഴറുന്നൂ മമ ചിത്തംവദനത്തില്നിന്നുതിരുന്നീലാവാക്കുകളൊന്നും, കഷ്ടം!ഹന്ത! പരാജിതമന്തഃകരണംഭംഗുര,മിന്നതി ദൂനംനിന്മധുരാലാപത്തിന് വലയില്ബന്ധിത, മെന്റെ ഹൃദന്തം!
Generated from archived content: geethanjali3.html Author: rabeendranath_tagore