നീർമണിമുത്തു പൊഴിച്ചിടാതെ
കാർമുകിലേ, നീ മറഞ്ഞതെങ്ങോ?
വറ്റിവരളുന്ന ജീവനിലൊ-
രിറ്റു കനിവു ചുരത്തിടാതെ
നീയെങ്ങുപോയെന്റെ നീർമുകിലേ?
നീലക്കടലിന്റെ പൊന്മകളേ!
നാമ്പുകളൊക്കെ കൊഴിഞ്ഞതോപ്പിൽ
നൊമ്പരംകൊളളും വയൽപ്പരപ്പിൽ
ദാഹനീരായി വന്നെത്തുമോ നീ?
സ്നേഹക്കുളിരല പെയ്യുമോ നീ?
Generated from archived content: nurssery_apr16.html Author: puthenveli_sukumaran