ബാല്യകാലം

തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കാം

തുമ്പപ്പൂവുകൊണ്ടമ്പലം തീർക്കാം

അമ്പിളിമാമനൊത്തു കളിക്കാം

ചെമ്പകച്ചോട്ടിലോടി നടക്കാം

കണ്ണനെപ്പോലെ പുൽത്തണ്ടിലൂതാം

മണ്ണുകൊണ്ടു നെയ്യപ്പമുണ്ടാക്കാം

വാഴക്കൈയാൽ കളിവീടുതീർക്കാം

തോഴരൊത്തു പാൽപ്പായസം വയ്‌ക്കാം.

ചേച്ചിയോടൊത്തു പൂക്കളിറുക്കാം

ചേട്ടനൊത്തൂയലാടി രസിക്കാം

കൊച്ചുദുഃഖങ്ങളൊക്കെ മറക്കാം

പച്ചിലത്തൊപ്പി ചൂടിച്ചിരിക്കാം

പൂഴിയിൽ വീണുരുണ്ടു കളിക്കാം

ഊഴിയെന്നും കളിക്കളമാക്കാം!

Generated from archived content: nurserypattu_jan30.html Author: puthenveli_sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകടലമ്മയോട്‌
Next articleങ്യാവ്‌ ങ്യാവ്‌!
1937 ഡിസംബർ 27-ന്‌ വടക്കൻ പറവൂരിലെ പുത്തൻവേലിക്കരയിൽ ജനിച്ചു. ബി.എ .ബി.എഡ്‌ പാസ്സായിട്ടുണ്ട്‌. രണ്ടരവർഷക്കാലം പോലീസ്‌ ഡിപ്പാർട്ട്‌മെന്റിൽ ക്ലാർക്കായും 29 വർഷക്കാലം അദ്ധ്യാപകനായും ജോലി ചെയ്‌തു. 1993 മാർച്ചിൽ റിട്ടയർ ചെയ്‌തു. വിദ്യാർത്ഥിയായിരുന്നക്കാലം മുതൽ കവിതകൾ എഴുതുമായിരുന്നു. കഴിഞ്ഞ പത്തുവർഷക്കാലമായി ബാലസാഹിത്യരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബാലസാഹിത്യസമിതിയുടെ പ്രസിഡന്റാണ്‌. പന്ത്രണ്ടോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മണിച്ചെപ്പ്‌, പൂത്താലം, വെളളിക്കിണ്ണം, കാട്ടിലെകഥകൾ, കുറുക്കന്റെ സ്‌നേഹം, കഴുതയുടെ തലച്ചോറ്‌ മുതലായവയാണ്‌ മുഖ്യ കൃതികൾ. ആരോഗ്യവകുപ്പിൽ ട്രീറ്റുമെന്റ്‌ ഓർഗനൈസറായിരുന്ന എ.രത്നാഭായിയാണ്‌ ഭാര്യ. വിലാസം “സൗരഭം”, പുത്തൻവേലിക്കര.പി.ഒ., എറണാകുളം Address: Phone: 0484 487014 Post Code: 683 594

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here