കൊട്ടും കുഴലും കുരവയുമാർപ്പും
കാവിലെയുത്സവം കെങ്കേമം
ആനകളൊമ്പത് മേളക്കാരമ്പത്
ആഹാ! ഉത്സവമെന്തുരസം!
അച്ഛനോടൊത്തു നടക്കേണം
ആറാട്ടുത്സവം കാണേണം
യന്ത്രോഞ്ഞാലിലൊന്നാടേണം
മെന്തും മലപ്പൊരി വാങ്ങേണം!
Generated from archived content: nurserypattu_dec31.html Author: puthenveli_sukumaran