“നൃത്തം വയ്ക്കും പൂത്തുമ്പീ
നീയൊരു വട്ടി പൂതരുമോ?”
“ചന്തമെഴുന്നൊരു പൂക്കളെ ഞാ-
നെങ്ങനെ നുളളും ചങ്ങാതീ?”
“വല്ലം നിറയേ പൂക്കളുമായ്
ചെല്ലക്കാറ്റേ നീ വരുമോ?”
“ഇമ്പം പകരും പൂവുകളെ
ഇറുത്തെടുക്കുവതെങ്ങനെ ഞാൻ?”
“നിറമേഴുളെളാരു പൂമ്പാറ്റേ
നീയൊരു വട്ടിപൂ തരുമോ?”
“അഴകെഴുമോണപ്പൂവുകൾതൻ
കഴുത്തറുക്കുവതെങ്ങനെ ഞാൻ?”
Generated from archived content: nursery_oruvatty.html Author: puthenveli_sukumaran