അകലെയുഷസ്സ് വന്നെത്തുന്നു
പകലിൻ വിളക്കു കൊളുത്തുന്നു
പൂവുകൾ പുഞ്ചിരി തൂകുന്നു
കാവുകളൂഞ്ഞാലാടുന്നു
കിളികൾ ചിലച്ചു പറക്കുന്നു
അളികൾ തംബുരു മീട്ടുന്നു
തെളിനീരും കുഞ്ഞലകളുമായ്
കളമൊഴി കാട്ടാറൊഴുകുന്നു!
Generated from archived content: nursery_nov21.html Author: puthenveli_sukumaran
Click this button or press Ctrl+G to toggle between Malayalam and English