ഒന്നേ ഒന്നേ ഒന്നേ വാ
ഒന്നാകും കിളിപ്പെണ്ണേ വാ
രണ്ടേ രണ്ടേ രണ്ടേ വാ
വണ്ടിനെപ്പോലൊന്നു മൂളാൻവാ
മൂന്നേ മൂന്നേ മൂന്നേ വാ
പൊന്നോണപ്പൂവിളി കേൾക്കാൻ വാ
നാലേ നാലേ നാലേ വാ
ഓലേഞ്ഞാലിയൊത്താടാൻ വാ
അഞ്ചേ അഞ്ചേ അഞ്ചേ വാ
അഞ്ചിലത്താളി പറിക്കാൻ വാ
ആറേ ആറേ ആറേ വാ
ആറ്റിലിറങ്ങി കുളിക്കാൻ വാ
ഏഴേ ഏഴേ ഏഴേ വാ
തോഴിമാരൊത്തു കളിക്കാൻ വാ
എട്ടേ എട്ടേ എട്ടേ വാ
കൊട്ടും കുരവയും കേൾക്കാൻ വാ
ഒമ്പതേ ഒമ്പതേ ഒമ്പതേ വാ
അമ്പിളിത്താലമെടുക്കാൻ വാ
പത്തേ പത്തേ പത്തേ വാ
മുത്തോലക്കുട ചൂടാൻ വാ
Generated from archived content: nursery_apr1.html Author: puthenveli_sukumaran