തുമ്പപ്പൂവു വിളിച്ചു പറഞ്ഞുഃ
“തുമ്പീ തുമ്പീ വന്നാട്ടെ!”
ആവിളി മധുരപ്പൂവിളിയായ്
ആവണി മാസനിലാവൊളിയായ്
തുമ്പിയുമരുമക്കുട്ടികളും
തുമ്പയ്‌ക്കരികിലണഞ്ഞല്ലോ
പൂന്തേൻ മെല്ലെ നുകർന്നല്ലോ
പൂവിനൊരുമ്മ പകർന്നല്ലോ!
Generated from archived content: kuttinadanpattu_dec31.html Author: puthenveli_sukumaran