മാവേ, നിന്റെ കടിഞ്ഞൂൽക്കനിയാം
മാമ്പഴമാർക്കു കനിഞ്ഞേകും?
ചില്ലകൾതോറും കിക്കിളികൂട്ടും
ചെല്ലമണിപ്പൂങ്കാറ്റിനോ?
നിന്നോടെന്നും കിന്നാരത്തിനു
വന്നീടുമണ്ണാർക്കണ്ണനോ?
നിന്നെയുറക്കാൻ താരാട്ടിൻ നറു-
മുത്തുകൾ വിതറിയൊരമ്മയ്‌ക്കോ?
നട്ടു നനച്ചു വളർത്തിയ സ്നേഹ-
നിലാവാം മുത്തശ്യമ്മയ്‌ക്കോ?
ഉണ്ണിവിരിഞ്ഞൊരുനാൾതൊട്ടേ കൊതി-
തുളളീടുമുണ്ണിക്കുട്ടന്നോ?
Generated from archived content: kuttinadan_dec3.html Author: puthenveli_sukumaran