കണിവച്ചണയുന്നു പൂക്കാലം
കവിത കുറിക്കുന്നു പുലർകാലം
വിരിയും പൂവുകൾ ചൊരിയുന്നു
മധുരം മധുരം തേൻമധുരം!
മധുനുകർന്നീടാൻ വായോ നീ
മഴവിൽച്ചിറകുളള പൂമ്പാറ്റേ!
മധുവും നുകർന്നു മടങ്ങുമ്പോൾ
മണിമുത്തം പകരം നീ നൽകേണം!
Generated from archived content: kuttinadan_dec10.html Author: puthenveli_sukumaran