അക്ഷരപ്പാട്ട്
A B C D എന്നൊരു കൂട്ടർ
E F G H മറ്റൊരു കൂട്ടർ
I J K L മൈതാനത്ത്
M N O P കളിച്ചപ്പോൾ
Q R S T ചീത്തവിളിച്ചു
U V W ഏറ്റുപിടിച്ചു
X Y Z അടിപിടിയായി.
എന്റെ മാതൃഭാഷ
മലയാളമാണെന്റെ മധുരിക്കും ഭാഷ
മനതാരിലാനന്ദത്തേനൂറും ഭാഷ
അച്ഛനുമമ്മയും കൊഞ്ചിക്കും ഭാഷ
അമ്മൂമ്മ പാടിയുറക്കുന്ന ഭാഷ.
പറയുവാനെന്നെ പഠിപ്പിച്ച ഭാഷ
പാടുവാനാദ്യം പഠിച്ച ഭാഷ
പകലിരവെന്നും പറയുന്ന ഭാഷ
പാരിലെനിക്ക് പ്രിയമായ ഭാഷ.
മഴ
തുള്ളിത്തുള്ളി മഴ പെയ്തു
തുള്ളിക്കൊരു കുടം മഴപെയ്തു
മഴവെള്ളത്താൽ കുളമായി
മുറ്റം നീന്തൽക്കുളമായി.
കുളവും തോടും ചെറുപുഴയും
മഴവെള്ളത്താൽ കവിയുമ്പോൾ
കുട്ടികൾ ആർപ്പു വിളിക്കുന്നു
കപ്പലുമോട്ടി രസിക്കുന്നു.
Generated from archived content: nursery1_dec5_07.html Author: purushan_cherai