ഒരമ്മപെറ്റ മക്കളല്ലോ
ആനക്കുട്ടീം ആട്ടിന്‍ കുട്ടീം
?
ഒരമ്മപെറ്റു ആനക്കുട്ടിയെ
ഒരമ്മപെറ്റു ആട്ടിന്‍ കുട്ടിയെ.
എത്ര മരം
ഒരു കാട്ടില്‍ ഇരു മരം
പിന്നെയുമൊരുമരം
മരം മരം മരം മരം
എത്ര മരം?
(ഉത്തരം: എട്ട് മരം. എണ്ണം നോക്കിയാലും മരം എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് നോക്കിയാലും എട്ട് എണ്ണം കിട്ടും)
പൊന്‍ വിളക്ക്
മന്ത്രവും ചൊല്ലീല, മായവും കാട്ടീല
തൊട്ടപ്പോള്‍ കത്തിയെന്‍ പൊന്‍വിളക്ക്
എണ്ണയൊഴിച്ചില്ല; തിരിനീട്ടിയില്ല
ഊതിയാലണയാത്ത പൊന്‍ വിളക്ക്
വൈദ്യുതി വിളക്ക്
Generated from archived content: nursary2_june27_15.html Author: purushan_cherai