പണ്ടൊരു ചീനക്കാരന്‍ ‘ ചൂ’ വിനു
ചെണ്ടയൊരെണ്ണം വഴിയില്‍ക്കിട്ടി
‘ ഡും ഡും … ഡുംഡും ‘ കെട്ടിയപാടെ
ചെണ്ടയില്‍ നിന്നും ഭൂതം വന്നു
” എന്തെടാ പയ്യാ, എന്നെ വിളിച്ചതു
എന്തായാലും ചോദിച്ചോളൂ”
” ഭൂതത്താനെ , ഭൂതത്താനെ
ഭൂമിതൊടാത്തൊരു മാളിക വേണം”
” ആയിക്കോട്ടെ ” … പറയും മുമ്പെ
ആകാശത്തൊരു മാളീക വന്നു
മാളികയുള്ളില്‍ വാഴും നേരം
മോഹം തോന്നി – പെണ്ണിനെ വേണം
പെണ്ണായപ്പോള്‍ മക്കളു വേണം
മക്കളെ നോക്കാന്‍ ആളും വേണം
ഭൂതം കെട്ടിയ കൊട്ടാരത്തില്‍
‘ ചൂ’ വിനു കിട്ടി പരമാനന്ദം
മാനത്തുള്ളൊരു നക്ഷത്രങ്ങള്‍
‘ ചൂ ‘വിന്‍ സന്തതിയാണത്രെ !
‘ചൂ’ വൊരു രാജാവാണത്രെ!
Generated from archived content: nursary1_june29_14.html Author: purushan_cherai