അപ്പാപ്പിളേള മകൻ-ചിപ്പാപ്പിളേള മകൻ
ചുണ്ടെലിത്തമ്പിരാന്റെ-കല്യാണമായ്!….
ഓരെലി-ഓടിവന്ന്-ഓട്ടതുരന്നിടുന്നേ
രണ്ടെലി-കൂടിയിരുന്ന് -തിണ്ടാട്ടം പറയുന്നേ
മൂന്നെലി-കൂടിയിരുന്ന്-മൂക്കുത്തിയണിയുന്നേ
നാലെലി-കൂടിയിരുന്ന്-നാകസ്വരമൂതുന്നേ
അഞ്ചെലി-കൂടിയിരുന്ന്-പഞ്ചായം പറയുന്നേ
ആറെലി-കൂടിയിരുന്ന്-ആടിക്കളിക്കുന്നേ
ഏഴെലി-കൂടിയിരുന്ന്-എഴുത്തുവായിക്കുന്നേ
എട്ടെലി-കൂടിയിരുന്ന്-കൊട്ടാരം പണിയുന്നേ
ഒമ്പതെലി-കൂടിയിരുന്ന്-കുമ്പളത്തേകേറിന്നേ!
പത്തെലി-കൂടിയിരുന്ന്-പത്തായം കരളുന്നേ!
അപ്പാപ്പിളേള മകൻ-ചിപ്പാപ്പിളേള മകൻ
ചുണ്ടെലിത്തമ്പിരാന്റെ-കല്യാണമായ്
Generated from archived content: nursery_july24.html