കണിവെളളരിയും കൊന്നപ്പൂവും
കണികണ്ടുണരൂ കുട്ടികളെ,
ഫലമൂലാദികൾ, സ്വർണ്ണം, വസ്‌ത്രം.
കണികണ്ടുടനെ വേഗം പിന്നെ
കൈനീട്ടത്തിനു കൈനീട്ടൂ
ടെട്ടെട്ടെട്ടെ നൂറു പടക്കം
പൊട്ടും ശബ്‌ദം കേൾക്കട്ടെ
ഒത്തിരി ചക്രം, കുരവപ്പൂവുകൾ,
ലാത്തിരി, പൂത്തിരി കത്തട്ടെ!
സ്‌നാനംചെയ്‌താൽ ദർശനമാകാം
പൂജനടത്താം ക്ഷേത്രത്തിൽ
ദർശനശേഷം വന്നാൽ വീട്ടിൽ
സ്വാദേറുന്ന വിഷുക്കഞ്ഞി
ഉച്ചക്കൂണിനു പലപലപേരിൽ
വച്ചൊരു കറികളിരിക്കുന്നു
ഊണുകഴിഞ്ഞാലിഷ്‌ടംപോലെ
കേളികളാടി രസിച്ചീടാം.
Generated from archived content: kuttinadan1_apr10_08.html Author: neeliswaram_ramankunji