പെരുമഴ പെയ്യും കാലത്ത്,
കുടകൾ വേണം ചൂടീടാൻ
അമ്മച്ചിക്കൊരു കുടവേണം,
സ്വിച്ചിട്ടെന്നാൽ നിവരേണം!
ഫാദറിനുള്ളൊരു കുടയെന്നാൽ,
ഫോറിൻ തന്നെയാകേണം!
തീറ്റക്കാരൻ റപ്പായിക്കൊരു,
കൂറ്റൻ കാലൻകുട വേണം!
പിശുക്കനായൊരു കേശുവിനെന്നും
കുടക്കുപകരം ‘വാഴയില!!
മാരിക്കാർ
മാരിക്കാറുകളങ്ങിനെ മാനം
നീളെ നിരക്കുമ്പോൾ
പാരിടമെങ്ങും വെള്ളത്തുള്ളികൾ
വീണു പരക്കുന്നു!
പൂത്തിരി പോലിടിമിന്നൽ കണ്ണി-
ന്നിമ്പം പകരുന്നു-
’പടപട‘ വെള്ളിടി മാനത്തങ്ങിനെ
പൊടിപാറീടുന്നു!!
അമ്പിളിമാമൻ
അമ്പിളിമാമനെയെത്തിപ്പിടിക്കുവാൻ
ശങ്കരൻ ചേട്ടനോ പൂതിയായി
അമ്പലമുറ്റത്തെയാലിൻ മരത്തിലാ-
യൊന്നു വലിഞ്ഞു കയറ്റമായി
ആലിന്റെ മേലേറി മാമന്റെ മേലേക്ക്
ചാടിയ നേരത്ത് കഷ്‌ടമായി-
താഴോട്ട് പോന്നൊരു ശങ്കരൻ ചേട്ടന്റെ
കാലുമൊടിഞ്ഞു കിടപ്പിലായി.
Generated from archived content: nurse1_sep27_10.html Author: neeliswaram_kunji