പന്ത്രണ്ട്‌ മക്കൾ

ജനുവരി വന്നു ജനലു തുറന്നു

നവവർഷത്തിൻ വരവായി

ഒട്ടും വൈകാതെത്തിടുമല്ലൊ

പട്ടുപുതച്ചൊരു ഫെബ്രുവരി

ഇരുപത്തെട്ടിൽ മൂപ്പിലെപ്പോയാൽ

പിന്നെ വരുന്നതു മാർച്ചങ്കിൾ

വിഡ്‌ഢിദിനത്തിൽ കേറി വരുന്നൂ

ഏപ്രിൽക്കുട്ടൻ കോമാളി

എങ്ങും പുത്തൻ പൂക്കണിവയ്‌ക്കാ-

നെത്തും സുന്ദരി മെയ്‌റാണി

ഇടിയും മഴയും പൊടിപൂരവുമാ-

യടിവച്ചെത്തും ജൂൺമാസം

ജൂണുമറഞ്ഞാൽ രംഗത്തെത്തും

ജൂലായെന്നൊരു കെങ്കേമൻ

ആഗസ്‌റ്റായാൽ ഭാരതമെങ്ങും

സ്വാതന്ത്ര്യത്തിൻ കൊടിയേറ്റം

സെപ്‌റ്റംബറിനെ തൊട്ടുതലോടി-

പ്പതിവായെത്തിടുമൊക്ടോബർ

ഒക്ടോബറിലാണറിയുക നമ്മുടെ

രാഷ്ര്ടപിതാവിൻ ജന്മദിനം

ചാച്ചാജിയുടെ ഓർമ്മപുതുക്കാൻ

മെല്ലെ നവംബർ വന്നെത്തും

ഡിസംബറായാൽ ക്രിസ്‌മസ്സായി

വർഷാന്ത്യത്തിൻ നാളായി

Generated from archived content: nursery1_dec22_07.html Author: navaneeth

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English