കാ . . കാ . . കൂ . . കൂ . .

കാക്കച്ചിപ്പെണ്ണിന്റെ കൂട്ടിൽക്കയറി

കുയിലമ്മ പണ്ടൊരു മുട്ടയിട്ടു

അന്തിക്കു കൂടണഞ്ഞീടുവാനെത്തിയ

കാക്കച്ചി മുട്ടയേതെന്നറിഞ്ഞുമില്ല.

മുട്ടകൾക്കൊക്കെയും ചൂടുകൊടുത്തമ്മ

രാപ്പകലങ്ങനെ തള്ളി നീക്കി

കാതോർത്തു കാകാ കരച്ചിലിനായ്‌

അഴകേറും മേനിക്കായ്‌ കൺതുറന്നു.

സന്ധ്യ മയങ്ങിയ നേരമൊരു ദിനം

കലപിലയൊച്ചകളമ്മ കേട്ടു

മാധുര്യമേറിയ ശബ്‌ദമതിലൊന്ന്‌

കേൾക്കുമാറായന്ന്‌ കാക്കച്ചിക്ക്‌.

കാകനറിയാതെ കാലങ്ങളായി

കുയിൽ “അമ്മ”യാകുന്നതിങ്ങനല്ലോ.

Generated from archived content: nadan_kaka.html Author: nanda_kayamkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here