മാനത്തും നല്ലൊരു പൂക്കളമിട്ടു
മാരിവില്ലെന്നൊരു പേരുമിട്ടു
മാലോകരെല്ലാരും ആർപ്പുവിളിയിട്ടു
മാനസമുല്ലാസ ചിന്തേരിട്ടു
പുഞ്ചിരിയാലെ ചിങ്ങപ്പുലരിയും
പഞ്ചാരി മേളമുതിർത്തു നിന്നു
പൂവിളിയാലെ പൂവാടിയും നീളെ
പുളകത്തിൻ പൂമാല ചാർത്തി നിന്നു
പുഞ്ചപ്പാടങ്ങളും നെഞ്ചിലേറ്റീടുന്നു
പഞ്ചമിപ്പെണ്ണിന്റെ കൊയ്‌ത്തുപാട്ട്
പലവട്ടം പാടിയ പാട്ടുകൾ പിന്നെയും
പടികടന്നെത്തുന്നു ഓണനാളിൽ!
Generated from archived content: nursery1_jan23_07.html Author: muyyam_rajan