പതിവു താമസപ്പറമ്പിന്റെ വിസ്തീര്‍ണ്ണം1 ഹെക്ടറില്‍ (രണ്ടര ഏക്കര്‍)കുറവെങ്കില്‍ ഉടമയ്ക്ക് തേക്കുമരം മുറിക്കാം.


മലയാളത്തിലെ ഒരു ശൈലിയാണ് ,കാണം വിറ്റും ഓണം കൊള്ളണം.അതിന്റെ പൊരുള്‍,വിറ്റു നശിച്ചാലും ഘോഷിക്കാനുള്ളതു ഘോഷിക്കണം എന്നാണ്. കാണം എന്നാല്‍ നിലവും മറ്റും പാട്ടത്തിനേല്പിക്കുമ്പോള്‍ വസ്തു ഉടമസ്ഥന് വായ്പയായി കൊടുക്കുന്ന സംഖ്യ എന്നാണ്. കേരളത്തിലെ ഭൂമിയുടെ കൈവശാവകാശ വ്യവസ്ഥകളിലൊന്നായിരുന്നു കാണപ്പാട്ടം.ഭൂമി പാട്ടത്തിനേല്പിക്കുമ്പോള്‍ കൃഷിക്കാരന്‍ ഭൂവുടമയ്ക്ക് മുന്‍കൂറായി നല്‍കുന്ന തുകയാണത്.അത് കൊടുക്കേണ്ടത് ജന്മിക്കാണ്. കാണയാധാരം പാട്ടക്കാരന്‍ എഴുതി വസ്തു ഉടമയ്ക്കു നല്‍കും. ആ ആധാരം 12 വര്‍ഷം ഒഴികെ കാലഹരണപ്പെടും. അപ്പോള്‍ വസ്തു പാട്ടക്കാരനില്‍ നിന്നും ഉമസ്ഥന് ഒഴിപ്പിക്കാമായിരുന്നു.1967-ലെ ഭൂപരിഷ്കരണനിയമം നിലവില്‍ വന്നതോടെ ആ അവകാശങ്ങളൊക്കെ പഴഞ്ചൊല്ലുകളായി. ഇപ്പോള്‍ സ്വന്തം പേരില്‍ പട്ടയമുള്ള താമസപ്പറമ്പിലെ വിലയുള്ള വൃക്ഷം വെട്ടി വിറ്റിട്ട് പാരമ്പര്യ വിശ്വാസികള്‍ ഓണം പൊടിപൊടിച്ച് ആഘോഷിച്ചെന്നിരിക്കും. അതേപ്പറ്റി ആലോചിക്കുമ്പോഴാണ് ചിലര്‍ക്ക് ഒരു ഗുലുമാല് ഉള്ള കാര്യമറിയുന്നത്. കേരളത്തില്‍ വൃക്ഷസംരക്ഷണ ആക്ട് 1986 എന്നൊരു നിയമം പ്രാബല്യത്തില്‍ വന്നു. അതെ തുടര്‍ന്ന് മാത്യു തന്റെ പേരില്‍ പട്ടയം കിട്ടിയ താമസപ്പറമ്പില്‍ നിന്നിരുന്ന തേക്കു മരം മുറിപ്പിച്ചു കടത്തികൊണ്ടു പോയി. കേരളസര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതനുസരിച്ചാണ് മാത്യുവിന് തന്റെ വിശാലമായ താമസപ്പറമ്പ് പതിച്ചു കിട്ടിയത്. തുടര്‍ന്ന് അനധികൃതമായി തേക്കു മരം മുറിച്ചു കടത്തിയെന്നാരോപിച്ച് നിയമ നടപടി സര്‍ക്കാര്‍ ആരംഭിച്ചു.

കേരളവനം (താല്‍ക്കാലികമായോ സ്ഥിരമായോ നല്‍കിയിടത്ത് നില്‍ക്കുന്ന മരം) ചട്ടം 1995 പ്രകാരം, അവിടെ നില്‍ക്കുന്ന തേക്കുമരം സര്‍ക്കാര്‍ വകയായി തന്നെ തുടരും എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അവ മുറിച്ചു മാറ്റാന്‍ പാടില്ല. ഈ വ്യവസ്ഥയിലാണ് മാത്യുവിന് ഭൂമി പതിച്ചു കിട്ടിയത്. പക്ഷേ മരം മുറിക്കുന്നതു സംബന്ധിച്ചുള്ള നിയന്ത്രണ വ്യവസ്ഥയൊന്നും മാത്യുവിന് കിട്ടിയ ഭൂമിയുടെ കാര്യത്തില്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. അതു മൂലം മാത്യു തേക്കുമരം മുറിച്ചു എന്നരോപിച്ച് നടപടി എടുക്കാവുന്നതല്ല എന്നു ഹൈക്കോടതി വിധിയായി. പിന്നീടുള്ള പ്രസക്ത വിഷയം സര്‍ക്കാരനുമതി കൂടാതെ തേക്കുമരങ്ങള്‍ മുറിച്ചെടുക്കാമോ എന്നതാണ്? കേരള വൃക്ഷസംരക്ഷണ ആക്ട് 1986-ലെ 4-ആം വകുപ്പ് പ്രകാരം ബാധകമാക്കിയിട്ടുള്ള ചട്ടം 6-നുസരിച്ച്, 1 മുതല്‍ 4 വരെ വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള നിയന്ത്രണം ഒരു താമസപ്പുരയിടത്തിലെ മരമോ ചെടിയോ മുറിക്കുന്ന കാര്യത്തില്‍ ബാധകമല്ല. പക്ഷേ, മരം മുറിക്കുന്നതിനൊരു പരിമിതിയുണ്ട്. അതെന്തെന്നാല്‍ , തേക്കുമരം മുറിക്കേണ്ടത് നില്‍ക്കുന്ന താമസപ്പറമ്പിന് ഒരു ഹെക്ടറില്‍ (രണ്ടര ഏക്കര്‍) കൂടുതല്‍ വിസ്തീര്‍ണ്ണം ഉണ്ടായിരിക്കരുത്.

Generated from archived content: niyamam22.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English