ചക്കക്കാരൻ കുഞ്ഞമ്പു
ചക്കപറിക്കാൻ ചെന്നപ്പോൾ
ചക്കക്കളളൻ കുട്ട്യാമു
പ്ലാവിലിരുന്നു പരുങ്ങുന്നു.
“ചക്കപറിക്കെട കുട്ട്യാമു”
ചക്കക്കാരൻ കുഞ്ഞമ്പു
“ചക്ക പറിക്കാം കുഞ്ഞമ്പു”
ചക്കക്കളളൻ കുട്ട്യാമു ! !
ചക്കക്കളളൻ കുട്ട്യാമു
ചക്കപറിച്ചു തലക്കിട്ടു
ചക്കക്കാരൻ കുഞ്ഞമ്പു
ഇടിവെട്ടേറ്റതുപോൽ നിന്നു
ചക്കക്കളളൻ കുട്ട്യാമു
പാഞ്ഞവഴിക്കേ പുല്ലില്ല !
Generated from archived content: kuttinadan_kallankuttiamu.html Author: muralidharan_telk
Click this button or press Ctrl+G to toggle between Malayalam and English