കരിമഷിയെഴുതിയ കണ്ണാൽ വാനം
കനിവൊടു താഴെ നോക്കുന്നു.
“വേനലിലൊരു കുളിർമഴയായി
വേഗം വരുവേൻ മാളോരേ!”
കിങ്ങിണി കെട്ടിയാടിപ്പാടും
കൊന്നകളൊപ്പം ചൊല്ലുന്നുഃ
“മേടപ്പുലരിയണഞ്ഞീടട്ടെ
കണികാണാൻ നൽപ്പൂക്കൾ തരാം.”
കാറ്റത്തിളകും ചില്ലകളൊന്നിൽ
പാറിയിരുന്നു വിഷുപ്പക്ഷി
പാടുകയാണീയുണർത്തുഗാനം
“വിത്തും കൈക്കോട്ടും…
വിത്തും കൈക്കോട്ടും!”
Generated from archived content: nursery_june12.html Author: muralidharan_anapuzha