മഞ്ഞിൻകണങ്ങളിൽ തിങ്ങും കുളുർമ്മയായ്
കുഞ്ഞിന്റെ പുഞ്ചിരിപ്പാലിൻ മധുരമായ്
അമ്മതൻ നെഞ്ചിലൂറീടുന്ന സ്‌നേഹമായ്
എന്നും മനസ്സിൽ വിളങ്ങണേ ദൈവമേ!
പൂവിൽ, ചെടിയിൽ, മരങ്ങളിൽ, ജീവന്റെ-
യോരോ തുടിപ്പിലും, ഓരോ അണുവിലും
എങ്ങും തുളുമ്പുന്ന ചൈതന്യ ഭാവമേ,
മന്നിതിൽ നന്മകൾ ചെയ്‌വാൻ തുണയ്‌ക്കണേ!
Generated from archived content: nursery_jan1.html Author: muralidharan_anapuzha