കുട്ടി ഃ കറുമ്പിപ്പെണ്ണേ, കുറുമ്പിപ്പെണ്ണേ,
നിൻ പണിയെന്താണ്?
മേഘം ഃ തെളിഞ്ഞമാനത്തു കറുത്തചായം
പുരട്ടലാണെന്റെ പണി!
കുട്ടി ഃ കറുമ്പിപ്പെണ്ണേ, കുറുമ്പിപ്പെണ്ണേ,
ചായമടിക്കുമ്പം
കറുത്തചായമൊലിച്ചിറങ്ങി
താഴോട്ടു വീഴില്ലേ?
മേഘം ഃ കുസൃതിക്കുട്ടീ, താഴോട്ടു വീണതു
തണുത്ത വെളളമല്ലേ?
മുഖം കറുത്തപ്പം മനമുരുകി
മാനം കരഞ്ഞതല്ലേ?
Generated from archived content: nursery_feb19.html Author: muralidharan_anapuzha