മാമ്പഴം പൊഴിയുന്ന കാലം, മാഞ്ചോട്ടിൽ
കളിവീടുയരുന്ന കാലം.
മാവിന്റെയുളളം കുളിരുന്ന പോലുളള
പാട്ടുകളുയരുന്ന കാലം!
അച്ഛനുമമ്മയുമായ് കളിച്ചോർ, ഞങ്ങൾ
കഞ്ഞിയും കറിയുമൊരുക്കി വെച്ചോർ;
ഒരു മാങ്ങ വീണപ്പോളോടിയടുത്തപ്പോൾ
കടിപിടികൂടിയൊരൊഴിവുകാലം!
Generated from archived content: nursery_april4.html Author: muralidharan_anapuzha