സത്യത്തിന്നൊളിയിലഹിംസതൻവാളേന്തി
ധർമ്മത്തിൻ പടിയേറി വന്നതാര്?
അടിമത്തച്ചങ്ങല പൊട്ടിച്ചെറിയുവാൻ
അണിചേർത്തുനമ്മെ നയിച്ചതാര്?
ചുടുചോരചിന്തുവോർക്കിടയിലും, പതറാതെ-
യേകനായെത്തിത്തടഞ്ഞതാര്?
തലമുറ കൈമാറും സന്ദേശമായിത്തൻ
ജീവിതപ്പാത തെളിച്ചതാര്?
ഒരുമയെപ്പെരുമയായ്‌ക്കരുതും ജനതതി-
യ്‌ക്കരുമയാം ബാപ്പുജി തന്നെയല്ലേ!
Generated from archived content: nursery_aaru.html Author: muralidharan_anapuzha