മിന്നാമിനുങ്ങേ, മിന്നാമിനുങ്ങേ,
പൊന്നുരുക്കീടുകയാണോ നീ?
മാലപണിയുവാൻ കൂരിരുട്ടിൽ
മാവിൻചുവട്ടിലോ ചെന്നിരിപ്പൂ!
മിന്നുന്നമുത്തുമായ് പൊന്നിന്റെനൂലുമായ്
ചങ്ങാതിമാരൊക്കെയെത്തിയല്ലോ.
പാതിരാവായാലും തീരുകില്ലേ പണി,
പാതിമയക്കത്തിൽ വീഴുകയില്ലേ?
കുട്ടന്റെ കാര്യം
എട്ടും പൊട്ടും തിരിയാക്കുട്ടൻ
കൊട്ടയിലമ്പതു മുട്ടേം കേറ്റി
മൊട്ടത്തലയിൽ കൊട്ടയുമായി
കെട്ടും മട്ടും കണ്ടുമയങ്ങി
തൊട്ടീം വട്ടീം കെട്ടിയെടുത്ത
കിട്ടൻ ചേട്ടൻ മുട്ടിയപാടെ
മുട്ടേം പോയി, കൊട്ടേം പോയി
മൊട്ടത്തലയതു പൊട്ടീം പോയി!
Generated from archived content: minnaminunge.html Author: muralidharan_anapuzha