അമ്മിണിയിമ്മിണി വായാടി
അമ്മയ്‌ക്കവളൊരു ചങ്ങാതി!
അമ്മൂമ്മക്കഥകൾ കേൾക്കാനായ്
ഉമ്മ തരാമെന്നു ചൊല്ലുന്നു.
അമ്മാവന്നൊപ്പം നടക്കുന്നു
അമ്മായിയൊത്തവൾ കൊഞ്ചുന്നു.
അമ്മായിക്കമ്മായിയമ്മയുണ്ടോ,
കൂമ്മിയടിച്ചു കളിച്ചീടുമോ?
അമ്മായിയുണ്ണീടെയമ്മയല്ലേ,
മമ്മിയെന്നെന്തേ വിളിച്ചിടുന്നൂ?
അമ്മയും മമ്മിയുമൊന്നാണോ
ഇമ്മട്ടിലായിരം ചോദ്യങ്ങൾ!
പുത്തനറിവുകളെത്തിടുമ്പോൾ
പുഞ്ചിരിപ്പൂക്കൾ വിടരുന്നു.
പൂക്കളുമൊത്തവളാടുന്നു
പൂത്തുമ്പി പോലവൾ പാറുന്നു.
അമ്മിണിയിമ്മിണി വായാടി
അമ്മയ്‌ക്കവളൊരു ചങ്ങാതി!
Generated from archived content: ammini.html Author: muralidharan_anapuzha