ഞാനാദ്യം

അന്ന് പാച്ചിക്കാന്റെ ഓട്ടോയിലാണ് ഞങ്ങള്‍ മാമന്റെ വീട്ടില്‍ വന്നത് അമ്മേം കിങ്ങിണീം ഞാനും ചേച്ചി ഇവിടാരുന്നല്ലോ വൈകീട്ട് അച്ഛന്‍ വരും.

മാമന് രണ്ട് മക്കളുണ്ട് വത്സേച്ചിം‍ അരുണേട്ടനും വത്സേച്ചി കോളേജ് ഹോസ്റ്റലിലാ മാസത്തിലൊരിക്കലേ വരൂ. ചേട്ടന്‍ അടുത്തുള്ള കോളേജിലാ പഠിക്കുന്നേ എങ്കിലും ഞങ്ങളോടൊപ്പം കളിക്കാനൊക്കെ കൂടും ചേട്ടന്‍.

അമ്മെം അമ്മായിം കൂടി കണ്ടുമുട്ടിയാല്‍ വര്‍ത്താനം തുടങ്ങും രണ്ടു പേരും ടീച്ചര്‍മാരാണ് മിക്കതും സ്കൂളി പഠിപ്പിക്കണ കാര്യാണ്. ചിലപ്പോ ഞങ്ങടെ കാര്യം. ഞങ്ങളെക്കൊണ്ട് തോറ്റൂന്ന് അമ്മ തട്ടി വിടണുണ്ട്. നന്നായിപ്പോയി . എത്ര കുട്ട്യോളേണ് ഈ ടീച്ചര്‍മ്മാര്‍ തോല്പ്പിക്കണത് അവരെ ഞങ്ങള്‍ തോല്പ്പിക്കണ്ന്ന്! എന്താ ചെയ്ക!

ഇവിടെ വന്നാല്‍ പിറകെ നടന്ന് അമ്മ പെണങ്ങില്ല. ഞങ്ങള്‍ക്ക് നന്നായി കളിക്കാം. വീടിനാണെങ്കില്‍ രണ്ട് നെലെണ്ട്. അടീലൊന്ന് മോളിലൊന്ന്. മോളിലാരും കെടക്കാറില്ല. ചായ കുടി കഴിഞ്ഞപ്പോള്‍ മോളീപ്പോയി കളിക്കാന്ന് ചേച്ചി പറഞ്ഞു. അവിടെ നിന്ന് നോക്കിയാല്‍ കൊറെ അകലെയുള്ളതൊക്കെ കാണാന്ന് എല്ലാരും സമ്മതിച്ചു. ഞങ്ങള്‍ ചേട്ടനെക്കൂടി പിടിച്ചുവലിച്ചു.

പടി കേറിത്തുടങ്ങിയപ്പോഴാണ് നിമിഷച്ചേച്ചിക്ക് ഒരു വാശി തോന്നീത് ” ഞാനാദ്യം” രണ്ട് പടി വീതം ഒന്നിച്ചു കേറി ചേച്ചി ചേട്ടന്റെയും മുന്നിലെത്തി ഞാന്‍ ഏറ്റവും .

മുകളിലെത്തുന്നതിനു മുമ്പേ ” ഞാനാദ്യം‍ , ഞാനാദ്യം ” എന്നു പറഞ്ഞ് കിങ്ങിണീ നിലവിളീയായി.

ചേച്ചി സമ്മതിക്കണൂല്ല കളി തുടങ്ങുന്നതിനു മുമ്പേ നിലവിളി. എനിക്കൊരുത്സാഹവും തോന്നീലാ ഞാന്‍ താഴേക്കു പോകയാണെന്നു പറഞ്ഞു.

അപ്പോള്‍ കിങ്ങിണിം ഇറങ്ങി.

” എങ്കിലെല്ലാരും താഴേക്ക് ” ചേട്ടന്‍ പറഞ്ഞു .

താഴേക്കിറങ്ങിയപ്പോഴാണ് എനിക്കു തോന്നീത് ചേച്ചിയാണല്ലോ ഏറ്റവും പുറകിലെന്ന് . മുന്നില്‍ ഞാനും.

ഞാന്‍ പറഞ്ഞു ” ഇപ്പോള്‍ ഞാനാണാദ്യം !”

ചേച്ചിക്കത് പിടിക്കോ ” ഞാനാദ്യം” എന്നു പറഞ്ഞ് ഒരു പടിയില്‍ കാലുതൊടീക്കതെ അടുത്ത പടിയില്‍ ചവിട്ടി ചേച്ചി ചാടിയിറങ്ങി മുന്നിലെത്താന്‍ നോക്കിയതാണ് ആളതാ താഴെക്കിടക്കുന്നു.

ഞങ്ങളെല്ലാം ആദ്യം ചിരിച്ചു പോയി. ചേച്ചീടെ കരച്ചില്‍ കണ്ടപ്പോ സങ്കടം വന്നൂട്ടോ. ചേട്ടന്‍ താഴെയെത്തി ചേച്ചിയെടുത്ത് നോക്ക്യപ്പഴ് തലയിലൊരു മുഴ.

ബഹളം കേട്ട് അമ്മേം അമ്മായീം ഓടി വന്നു വേഗം പച്ചവെള്ളം തൊട്ട് നല്ല പോലെ തടവാന്‍ തുടങ്ങി.

” എന്തിനും ആദ്യം. ഇപ്പോള്‍ കിട്ടീലേ അമ്മ ഇത്തിരി ദേഷ്യത്തിലാണ്. കരച്ചിലിനിടയില്‍ ചേച്ചി ഞങ്ങളെ നോക്കി കണ്ണിറുക്കിയോ?

Generated from archived content: chinnu8.html Author: muraleedharan_aanappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here