കൊതുകമ്മ
അന്തിയാവുമ്പോൾ പൊന്തിവരുന്ന
അന്തകനാണീ കൊതുകമ്മ
മന്തും പേറി മന്ത്രം ചൊല്ലി
അന്തികത്തെത്തിടുമീയമ്മ
കാക്കച്ചി
പാത്തുപതുങ്ങി വരുന്നല്ലോ
സൂത്രക്കാരി കാക്കച്ചി
സ്വന്തം പേര് വിളിച്ചുപറക്കും
സുന്ദരിയാണീ കാക്കച്ചി.
അണ്ണാൻ
ചില്ലക്കൊമ്പേൽ ചിൽചിൽ ചാടി
അല്ലലറിയാതല്ലേ നിൻ
ഉല്ലാസത്താൽ ഓടിച്ചാടും
വില്ലൻ നീയൊരു കുഞ്ഞണ്ണാൻ.
പച്ചത്തത്തേ….
പച്ചത്തത്തേ പനന്തത്തേ
ഇത്തിരി നേരമിരുന്നാട്ടെ
ഒത്തിരി കാര്യം ചൊല്ലാം ഞാൻ
വിത്തുകളൊന്നും കൊത്തല്ലേ
Generated from archived content: sep18_nursery.html Author: mukundan_pulari