എന്റെ നാട്‌

അരുവികൾ കളകളം പാടിടുന്ന

അരുമക്കിടാവാണ്‌ എന്റെ നാട്‌

തരുണികൾ കൈകൊട്ടിപ്പാടിടുന്ന

തരുനിരതിങ്ങുന്നോരെന്റെ നാട്‌

പൂക്കളും കായ്‌കളും മത്സരത്താൽ

പുഞ്ചിരി തൂകുന്നോരെന്റെ നാട്‌

ഗ്രാമാഗ്രാമാന്തര വീഥികളിൽ

ഗ്രാമസഭ ചേരുമെന്റെ നാട്‌.

പുണ്യപുരാണനദികളെല്ലാം

ശാന്തമായൊഴുകുന്നോരെന്റെ നാട്‌

സാക്ഷരരാകുവാൻ പാടുപെട്ട

സാക്ഷരസുന്ദരമെന്റെ നാട്‌

ഓണം പെരുന്നാളുമീസ്‌റ്ററുമായ്‌

ഓടിയെത്താറുളേളാരെന്റെ നാട്‌

കാട്ടാറും കാനനച്ചോലകളും

താരാട്ടുപാടുന്നോരെന്റെ നാട്‌

കാനനഭംഗിയാൽ പാട്ടുപാടും

കുയിലുകളേറിയോരെന്റെ നാട്‌

സത്യം സമത്വം സാഹോദര്യം

വെച്ചുപുലർത്തുന്നോരെന്റെ നാട്‌

കാറ്റും മഴയും മഞ്ഞും ചൂടുമായി

കാലം കഴിക്കുന്നോരെന്റെ നാട്‌

കേരവൃക്ഷത്താലലംകൃതമാം

കേരളാഭൂവാണീയെന്റെ നാട്‌.

Generated from archived content: poem_entenadu.html Author: mukundan_pulari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here