ഇന്ത്യാ രാജ്യം

ഒരു നാടിരുനാട്‌

പലനാട്‌ ചേർന്ന-

ഒരു മഹാരാജ്യമാ-

ണിന്ത്യാരാജ്യം.

ഒരു നദിയിരുനദി

പലനദി ചേർന്ന-

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരു ഭാഷയിരുഭാഷ

പല ഭാഷ ചേർന്ന-

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരു മതം പലമതം

ഒരുമിച്ചു ചേർന്ന

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരു വേഷമിരുവേഷം

പലവേഷം ചേർന്ന-

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരു നൂറുകോടി ജന-

മൊരുമിച്ചു വാഴുന്ന

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരു കോടി ദേവാ-

ലയങ്ങളെ സൃഷ്‌ടിച്ച

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരമ്മതൻ മക്കൾ

ഒരുമിച്ചു വാഴുന്ന

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരുമയിൽ സോദര

സ്നേഹത്താൽ ജീവിക്കും

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരു കക്ഷിയിരുകക്ഷി

പലകക്ഷി ഭരിക്കുന്ന-

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരു നാളും പിരിയാതെ

ഒരുമയിൽ വാഴുന്ന

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

ഒരുപാട്‌ ത്യാഗങ്ങൾ

ഇനിയും സഹിക്കേണ്ട

ഒരു മഹാരാജ്യമാ-

ണിന്ത്യാ രാജ്യം.

Generated from archived content: nursery_india.html Author: mukundan_pulari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English