ഉണ്ണിയും കൂട്ടുകാരും

ഞാൻ പാടുമ്പോളെന്നൊപ്പം

കുയിലും കുരുവീം പാടുന്നു.

നർത്തനമാടുന്നെൻ ചുറ്റും

ആമോദമോടെ മയിലുകളും.

ഞാനോടുമ്പോളെന്നൊപ്പം

അമ്പിളിമാമനുമോടുന്നു,

ഊഞ്ഞാലിൽ ഞാനാടുമ്പോൾ

ഓലേഞ്ഞാലിയുമാടുന്നു.

വണ്ടുകൾ മൂളുന്നെൻ കാതിൽ

-കൈതപ്പൂമണമുണ്ണിക്ക്‌!

വാഴച്ചുണ്ടുകൾ മൊഴിയുന്നു

-ഞ്ഞങ്ങടെ മധുവും ഉണ്ണിക്ക്‌!

തേന്മാവെന്നോടോതുന്നു

-ഉണ്ണിയ്‌ക്കെന്നുടെ പഴമെല്ലാം?

രഹസ്യം ചൊല്ലുന്നുദ്യാനം

-ഉണ്ണിക്കെന്നുടെ പൂക്കളിതാ!

ഉണ്ണിക്കയ്യിൽ നിറയുന്നു

കുന്നിക്കുരുവും മഞ്ചാടീം

വർണ്ണസ്‌മിതമോടെത്തുന്നു

മഴവി,ല്ലന്തിക്കതിരോനും.

മഞ്ഞക്കിളിയും മാരുതനും

ചെന്തെങ്ങിൻ ചെറുപൊന്മാനും

കളിയാടാനിവരെല്ലാരും

കൂടുമ്പോളെന്താഹ്ലാദം! !

Generated from archived content: nursery_july10.html Author: maridam_tk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English