പന്നിയും കുരുമുളകും

തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ, അവള്‍ കുറച്ചു നേരം ആ വീട്ടിലേക്കു നോക്കി നിന്നു. അപ്പോള്‍ ചമയങ്ങള്‍ ഒരു കാലാള്‍പ്പടയാളി ( ഭൃത്യവര്‍ഗ്ഗത്തുനു ചേന്ന വേഷഭൂഷാദികള്‍ ധരിച്ചിരുന്നതിലാണ് അയാളെ കാലാള്‍പ്പടയാളിയായി കണക്കാക്കിയത് അല്ലെങ്കില്‍ മുഖം മാത്രം കണക്കിലെടുത്ത് മത്സ്യം എന്നു വിളിക്കുമായിരുന്നു) വനത്തില്‍ നിന്നും ഓടിയെത്തി വാതിലില്‍ മുട്ടി.വേഷാലങ്കാരമണിഞ്ഞ മറ്റൊരു കാലാള്‍ പടയാളിയായിരുന്നു വാതില്‍ തുറന്നത്. അയാള്‍ക്കാകട്ടെ , വട്ട മുഖവും തവളയുടേതുപോലുള്ള വലിയ കണ്ണുകളും. രണ്ടു പേര്‍ക്കും ചുരുളന്‍ മുടിയുമാണ്. ആലീസ്സ് വനത്തില്‍ നിന്നും പുറത്തേക്ക് ഇഴഞ്ഞുവന്ന് അവര്‍ എന്താണ്‍പറയുന്നതെന്ന് കാതോര്‍ത്തു.

മത്സ്യ- കാലാള്‍പ്പടയാളി തന്റെ കയ്യിനിടയില്‍ നിന്ന് വലിയൊരു കത്ത് വലിച്ചെടുത്ത് അയാളുടെ അത്രതന്നെ വലിപ്പമുണ്ടായിരുന്നു കത്തിന്. പടയാളി പറഞ്ഞു, ’‘ പ്രഭ്വിക്ക്, ക്രോക്കേ കളിക്കാന്‍ രാജ്ഞിയില്‍ നിന്നുള്ള ക്ഷണം,’‘ അതേ ഗൌരവസ്വരത്തില്‍ തന്നെ തവള- കാലാള്‍പ്പടയാളി ആവര്‍ത്തിച്ചു – വാക്കുകളുടെ ക്രമത്തില്‍ മാത്രം അല്‍പ്പം വ്യത്യാസമുണ്ടായിരുന്നു: – ‘’ രാജ്ഞിയില്‍ നിന്ന്. ക്രോക്കേ കളിക്കാന്‍ പ്രഭ്വിക്ക ക്ഷണം ‘’

തുടര്‍ന്ന് തലകുനിച്ച് പരസ്പരം വണങ്ങി അതോടെ മുടിച്ചുരുളുകള്‍ പരസ്പരം കെട്ടു പിണഞ്ഞു.

ആലീസ് പൊട്ടിച്ചിരിച്ചു പോയി അവര്‍ കേട്ടാലോ എന്നു ഭയന്ന് അവള്‍ കാട്ടിലേക്കു തന്നെ തിരിച്ചോടി . പിന്നെ എത്തിനോക്കിയപ്പോഴേക്കും മത്സ്യ- കാലാള്‍പ്പടയാളി പോയ്ക്കഴിഞ്ഞിരുന്നു. അപരന്‍ വാതിലിനരികിലേക്കു നോക്കി ഇരിക്കുന്നു.

ആലീസ് സംശയിച്ചു സംശയിച്ചു ചെന്ന് വാതിലില്‍ മുട്ടി.

‘’ വാതിലില്‍ മുട്ടിയതുകൊണ്ടു കാര്യമില്ല.’‘ കാലാള്‍പ്പടയാളി പറഞ്ഞു ‘’ രണ്ടു കാരണങ്ങളാണത് ഒന്നാമതായി, വാതിലിനടുത്ത് നീ നില്‍ക്കുന്ന അതേ വശത്തു തന്നെയാണ് ഞാനും . രണ്ടാമതായി , അകത്ത് വല്ലാത്ത ബഹളമാണ്. അതിനാല്‍ വാതിലില്‍ മുട്ടുന്നത് ആരും കേള്‍ക്കില്ല’‘ സത്യത്തില്‍ അങ്ങേയറ്റം വിചിത്രമായ ബഹളമായിരുന്നു അകത്ത് – നിര്‍ത്താത്ത തുമ്മലിന്റെയും കൂവലിന്റെയും ശബ്ദം ഇടക്കിടെ എന്തൊക്കെയോ തകര്‍ന്നു വീഴുന്ന ഒച്ച, പാത്രങ്ങളോ കെറ്റിലോ വീണ് കഷനങ്ങളായി ചിതറുന്നതിന്റെ.

‘’ എങ്കില്‍ എനിക്കെങ്ങനെയാണ് അകത്തു കടക്കാനാവുക ? ആലീസ് വിനീതമായി അന്വേഷിച്ചു.

‘’ വാതില്‍ നമുക്കിരുവര്‍ക്കും ഇടയിലായിരുന്നെങ്കില്‍ , നീ മുട്ടുന്ന തില്‍ അര്‍ത്ഥമുണ്ടായിരുന്നു’‘ അവള്‍ പറഞ്ഞത് ശ്രദ്ധിക്കാതെ പടയാളി തുടര്‍ന്നു ‘’ ഉദാഹരണത്തിന് , നീ അകത്തായിരുന്നെന്നു വിചാരിക്കുക നീ വാതിലില്‍ മുട്ടിയാല്‍ ഞാന്‍ വാതില്‍ തുറന്ന് നിന്നെ പുറത്തു വിടുമായിരുന്നു ‘’ ഇത് പരയുന്ന സമയെത്തെല്ലാം അയാള്‍ ആകാശത്തേക്കു തന്നെ നോക്കി നില്‍ക്കുകയായിരുന്നു ഇത് തികഞ്ഞ മര്യാദകേടാണെന്ന് ആലീസിനു തോന്നി. ഒരു പക്ഷെ, നേരെ നോക്കാന്‍ കഴിയാഞ്ഞിട്ടാവാം. അയാളുടെ കണ്ണുകള്‍ ശരിക്കും തലക്കു മുകളിലാണ്. എന്നാലും ചോദിച്ചതിന്‍ മറുപടി പറഞ്ഞുക്കുടേ?’‘ എനിക്കെങ്ങിനെ അകത്തു കടക്കാനാവും? ‘’ ആലീസ് ഉറക്കെ ചോദ്യം അവര്‍ത്തിച്ചു.

‘’ നാളെവരെ ഞാനിവിടെ ഇരിക്കും’‘ അയാള്‍ പറഞ്ഞു.

പൊടുന്നനെ വാതില്‍ തുറന്ന് , ഒരു വലിയ പാത്രം പുറത്തേക്കു പാഞ്ഞു വന്ന് പടയാളിയുടെ തലയിലിടിച്ചു. അവന്റെ മൂക്ക് ചതച്ച് പാത്രം പിറകിലുള്ള ഒരു മരത്തിലിടിച്ച് കഷണങ്ങളായി ചിതറിത്തെറിച്ചു.

‘’ ഒരു പക്ഷെ, അതിനടുത്ത ദിവസവും ,’‘ ഒന്നുംസംഭവിച്ചിട്ടില്ലാത്തതു പോലെ , ഭാവഭേദം കുടാതെ അവന്‍ തുടര്‍ന്നു

‘’ എനിക്കൊന്നു അകത്തു കടക്കാനെന്താ വഴി?’‘ കുറച്ചു കൂടെ ഉറക്കെ ആലീസ് ചോദിച്ചു.

കാലാള്‍; ‘’ നിനക്ക് അകത്തുകടന്നെ മതിയാകൂ എന്നുണ്ടോ?- അതാണ് ആദ്യത്തെ ചോദ്യം ‘’

അതേ എന്നു പറയാന്‍ ആലീസിനു സമ്മതമില്ലായിരുന്നു . ഇത് തീര്‍ത്തും ഭയാനകം തന്നെ . അവള്‍ തന്നോടു തന്നെ മന്ത്രിച്ചു. ‘’ ഈ ജീവികളുടെയെല്ലാം വാദപ്രദിവാദങ്ങള്‍ ഭയങ്കരം തന്നെ ആരേയും ഭ്രാന്തു പിടിപ്പിക്കും’‘.

കാലാള്‍പ്പടയാളി ഈ അവസരം ശരിക്കുപയോഗിച്ചു ചെറിയ മാറ്റങ്ങളോടേ അവന്‍ ആവര്‍ത്തിച്ചു: ‘’ ഞാനിവിടെത്തന്നെ ദിവസങ്ങളോളം ഇരിക്കും’‘

‘’അപ്പോള്‍ ഞാനെന്തു ചെയ്യും?’‘

‘’ നിനക്കിഷ്ടമുള്ളതു ചെയ്തോ’‘ അവന്‍ ചൂളം വിളിക്കാന്‍ തുടങ്ങി.

‘’ ഇവനോട് സംസാരിച്ചിട്ട് കാര്യമില്ല ശരിക്കും ഒരു മടയന്‍ തന്നെ’‘ആലീസ് പറഞ്ഞു അവള്‍ വാതില്‍ തുറന്ന് അകത്തു കടന്നു.

ഒരറ്റം മുതല്‍ മറ്റേയറ്റം വരെ പുക മൂടിയ ഒരു വലിയ അടുക്കളയിലാണ് അവള്‍ ചെന്നെത്തിയത്. മുറിയുടെ നടുക്ക്, മൂന്നു കാലുള്ള ഒരു സ്റ്റൂളില്‍ , കുഞ്ഞിനെ ശുശ്രൂഷിച്ചുകൊണ്ട് പ്രഭ്വി ഇരിപ്പുണ്ട്. സൂപ്പ് നിറച്ചതാകണം , ഒരു വലിയ കുട്ടകത്തില്‍ ഇളക്കിക്കൊണ്ട് പാചകക്കാരി നില്‍ക്കുന്നു.

‘’ ആ സൂപ്പില്‍ നിറയെ കുരുമുളക് ചേര്‍ത്തിരിക്കയാണ് ‘’ മൂക്കു ചീറ്റുകയും തുരുമ്മുകയും ചെയ്യവേ ആലീസ് പറഞ്ഞു.

കുരുമുളകിന്റെ രൂക്ഷമായ മണം. പ്രഭ്വി പോലും കൂടെ കൂടെ തുമ്മുന്നുണ്ടായിരുന്നു. കുട്ടിയാകട്ടെ, നിര്‍ത്താതെ തുമ്മുകയും കൂവുകയും ചെയ്തുകൊണ്ടിരിന്നു. തുമ്മാതിരുന്നത് രണ്ടേ രണ്ടു ജീവികള്‍ മാത്രം പാചകക്കാരിയും തീയ്ക്കു സമീപം കിടന്നിരുന്ന പൂച്ചയും. ഇരു ചെവികളും കൂട്ടി മുട്ടും വിധം പല്ലിളിക്കുകയായിരുന്നു പൂച്ച

‘’ദയവായി പറയാമോ’‘ സങ്കോചത്തോടെ ആലീസ് സംഭാഷണമാരംഭിച്ചു . സംസാരത്തിനു തുടക്കമിടുന്നത് മര്യാദയാണോ എന്നു നിശ്ചയമില്ലാത്തതുകൊണ്ടായിരുന്നു സങ്കോചം’‘….നിങ്ങളുടെ പൂച്ചയെന്താ ഇങ്ങനെ പല്ലിളിച്ചു കാട്ടുന്നത്?’‘

‘’ അതൊരു ചെഷയര്‍ പൂച്ചയാണ്’‘ അതുകൊണ്ട് …’‘പ്രഭ്വി പറഞ്ഞു.

‘’പന്നി!’‘

ആലീ‍സ് ശരിക്കും ഞെട്ടിപ്പോയി. തന്നോടല്ല, കുഞ്ഞിനെ ഉദ്ദേശിച്ചാണ് പറഞ്ഞെതെന്ന് മനസിലായതോടെ ദൈര്യം വീണ്ടെടുത്ത് തുടര്‍ന്നു:

‘’ ചെഷയര്‍ പൂച്ചകള്‍ എപ്പോഴും പല്ലിളിച്ചുകൊണ്ടിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു . വാസതവത്തില്‍ പൂച്ചകല്‍ക്ക് ചിരിക്കാന്‍ കഴിയുമെന്നേ അറിയില്ലായിരുന്നു’‘

‘’ പൂച്ചകള്‍ക്ക് ചിരിക്കാന്‍ കഴിയും . മിക്കവയും ചിരിക്കാറുമുണ്ട്’‘ പ്രഭ്വി.

‘’അവ ചിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു ‘’ വളരെ ഭവ്യത യോടെ ആലീസ് പറഞ്ഞു . മറ്റൊരാളുമായി സംസാരിക്കാന്‍ കഴിയുന്നതില്‍ അവള്‍ വളരെ സന്തുഷ്ടയായിരുന്നു.

‘’ നിനക്ക് കാര്യമായൊന്നും അറിയില്ല , അതു സത്യമാണ് ,’‘ പ്രഭ്വി തിരിച്ചടിച്ചു.

തുടരും……….

Generated from archived content: athbhutha9.html Author: lewis_carroll

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here