കോമാളി ആമ ദീര്‍ഘമായി ഒന്നു നെടുവീര്‍പ്പിട്ടു. കൈയുടെ തുഴകള്‍ കൊണ്ട് കണ്ണുതുടച്ച് ആലീസിനെ നോക്കി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും തേങ്ങലുകള്‍ കാരണം കുറച്ചു നേരത്തേക്ക് ശബ്ദം പുറത്തു വന്നില്ല. ‘’ തൊണ്ടയില്‍ എല്ലിന്‍ കഷണം കുടുങ്ങിയിരിക്കുന്നതു പോലെ ‘’ ഗ്രിഫോണ്‍ പറഞ്ഞു. അത് അവനെ പിടിച്ചു കുലുക്കുകയും പുറത്ത് ഇടിക്കുകയും ചെയ്തു. ഒടുവില്‍ ആമക്കു ശബ്ദം വീണ്ടു കിട്ടി. കണ്ണീരൊഴുക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു.
‘’ സമുദ്രത്തിനടിയില്‍ നിങ്ങള്‍ അധികകാലം ജീവിച്ചിട്ടുണ്ടാവില്ല’‘ ( ‘’ ഞാന്‍ താമസിച്ചിട്ടേയില്ല’‘ ആലീസ് പറഞ്ഞു ) (‘’ ഒരു പക്ഷെ നിങ്ങളിതേവരെ കണ്ടിട്ടുണ്ടാവില്ല കൊഞ്ചുകളുടെ ഒരു -‘’ ( ‘ ഒരു പ്രാവശ്യം ഞാന്‍ കഴിച്ചു നോക്കിയിട്ടുണ്ട് ‘ എന്നു പറയാന്‍ തുടങ്ങിയതാണ് ആലീസ് വേഗം തന്നെ തിരുത്തി ‘’ ഇല്ല ഒരിക്കലുമില്ല’‘) എന്നു വച്ചാല്‍ കൊഞ്ചുകളുടെ സംഘനൃത്തം എത്ര മനോഹരമാണെന്ന് നിനക്കൊരു ധാരണയുണ്ടാവില്ല!
‘’ തീര്‍ച്ചയായും ഇല്ല,’‘ ആലീസ് പറഞ്ഞു ‘’ എന്തു തരം നൃത്തമാണത്?’‘
‘’ അതായത് ‘’ ഗ്രിഫോണ്‍ പറഞ്ഞു . ‘’ ആദ്യം കടല്‍ത്തീരത്ത് നിരനിരയായി അണിനിരക്കണം’‘
‘’ രണ്ടു വരിയായി വേണം നില്‍ക്കാന്‍!’‘ ആമ വിളിച്ചു പറഞ്ഞു. സീലുകള്‍ ആമകള്‍ സാല്‍മണുകള്‍… എന്നിട്ട് കടല്‍ച്ചൊറികളെ മുഴുവന്‍ വഴിയില്‍ നിന്നു നീക്കണം ‘’
‘’ സാധാരണഗതിയില്‍ അതിന് കുറെ സമയമെടുക്കും ‘’ ഗ്രിഫോണ്‍ ഇടക്കു കേറി പറഞ്ഞു.
‘’ രണ്ടു ചുവട് മുന്നോട്ടു നീങ്ങണം‘’
‘’ ഓരോരുത്തരും ഓരോ കൊഞ്ചിനെ പങ്കാളിയാക്കി വേണം!’‘
‘’ തീര്‍ച്ചയായും. ‘’ ആമ യോജിച്ചു : ‘’ രണ്ടു ചുവട് മുന്നോട്ടു നീങ്ങണം പങ്കാളികളെ മാറ്റി-‘’
‘’ കൊഞ്ചുകളെ വിട്ടുമാറുക, തുടര്‍ന്ന് അതേ രീതിയില്‍ പിറകോട്ട് ചുവടു വയ്ക്കുക’‘ ഗ്രിഫോണ്‍ തുടര്‍ന്നു.
‘’ പിന്നെന്തു വേണമെന്നോ, ‘’ ആമ പറഞ്ഞു ‘’ എടുത്തെറിയണം’‘
‘’ കൊഞ്ചുകളെ!’‘ വായുവില്‍ കുതിച്ചു ചാടിക്കൊണ്ട് ഗ്രിഫോണ്‍ അലറി.
‘’ കടലില്‍ നിങ്ങള്‍ക്കു കഴിയാവുന്നത്ര അകലത്തേക്ക്’‘
‘’ എന്നിട്ട് അവയുടെ പിന്നാലെ നീന്തണം!’‘
‘’ കടലിലൊന്ന് കരണം മറിയണം!’‘ ഉന്മത്തനായി തുള്ളിച്ചാടി ക്കൊണ്ട് കോമാളി ആമ അട്ടഹസിച്ചു.
‘’ വീണ്ടും കൊഞ്ചുകളെ വിട്ട് മാറുക’‘ ഗ്രിഫോണ്‍ ഉച്ചത്തില്‍ അലറി.
‘’ വീണ്ടും കരയിലേക്കു തന്നെ തിരിച്ചു വരുക. എന്നിട്ട് തുടക്കത്തിലേപ്പോലെ തന്നെ നില്‍ക്കണം” കോമാളി ആമ പറഞ്ഞൂ. അത് വേഗം ശബ്ദം താഴ്ത്തി. ഇത്രനേരവും ഭ്രാന്തു പിടിച്ചതുപോലെ തുള്ളിക്കൊണ്ടിരുന്ന രണ്ടു ജീവികളും വീണ്ടും ശാന്തരും ദു:ഖിതരുമായി ആലീസിനു നേരെ നോക്കി , നിശബ്ദരായി ഇരുന്നു.
‘’ വളരെ മനോഹരമായിരിക്കും ആ നൃത്തം’‘ സംശയിച്ചു സംശയിച്ച് ആലീസ് പറഞ്ഞു.
‘’ ആ നൃത്തം കുറച്ചെങ്കിലും നിനക്കു കാണണമെന്നുണ്ടോ?’‘ ആമ ചോദിച്ചു.
‘’ തീര്‍ച്ചയായും ‘’ ആലീസ് പറഞ്ഞു.
‘’ വരൂ ആദ്യഘട്ടം നമുക്കൊന്ന് ചെയ്തുനോക്കാം ‘’ കോമാളി ആമ ഗ്രിഫോണിനോടു പറഞ്ഞു. ”കൊഞ്ചുകളില്ലാതെ തന്നെ നമുക്കത് ചെയ്യാവുന്നതേയുള്ളു ആരാണ് പാടുക? ‘’
‘’ ഓ , നീ പാടിയാല്‍ മതി ‘’ ഗ്രിഫോണ്‍ പറഞ്ഞു ”പാട്ട് ഞാന്‍ മറന്നു പോയി”
അങ്ങനെ ആലീസിനെ നടുക്കു നിര്‍ത്തി ഇരുവരും നൃത്തമാരംഭിച്ചു. ചുവടുകള്‍ വച്ച് അവളൊടടുക്കുമ്പോള്‍ അവളുടെ പാദത്തില്‍ കാലു കൊണ്ടു തൊടും.
നൃത്തത്തിനൊപ്പം വളരെ സാവകാശം കോമാളി ആമ വ്യസനത്തോടെ പാടി .
‘’ നന്ദി വളരെ നന്നായിട്ടുണ്ട് ‘’ നൃത്തം അവസാനിച്ചതില്‍ സന്തുഷ്ടയായി ആലീസ് പറഞ്ഞു.
‘’ കടല്‍ മത്തിയെക്കുറിച്ചുള്ള ആ മനോഹര ഗാനം എനിക്കിഷ്ടമായി ‘’
‘’ ഓ കടല്‍മത്തികള്‍’‘ ആമ പറഞ്ഞു. ‘’ അവയെ നീ കണ്ടിട്ടുണ്ടാവും തീര്‍ച്ച’‘
‘’ ഉവ്വ് ‘’ ആലീസ് പറഞ്ഞു. ‘’ മിക്കവാറും ഞാനവയെ കാണാറുണ്ട് ഡിന്‍” വേഗം അവള്‍ പറഞ്ഞു വന്നത് നിര്‍ത്തി.
‘’ ഡിന്‍ എവിടെയാണെന്ന് എനിക്കറിഞ്ഞുകൂടാ. പതിവായി കാണാറുണ്ടെങ്കില്‍ അവ എങ്ങിനെയുള്ള ജീവികളാണെന്ന് നിനക്കറിയാം അല്ലേ?’‘
‘’ ഉവ്വ് ‘’ അവള്‍ നന്നായി ആലോചിച്ച് മറുപടി പറഞ്ഞു. ‘’ വായിലാണ് അവയുടെ വാലുകള്‍. ശരീരമാകെ മാലിന്യങ്ങളുണ്ട്’‘
‘’മാലിന്യങ്ങളെക്കുറിച്ച് നീ പറഞ്ഞത് ശരിയല്ല. അവയെല്ലാം കടലില്‍ കഴുകിക്കളയും. എന്നാല്‍ അവയുടെ വാലുകള്‍ വായില്‍ത്തന്നെയാണ് അതിന്റെ കാരണം” ഇവിടെ വച്ച് കോമാളി ആമ കോട്ടുവായിട്ട്, കണ്ണുകളടച്ചു. ‘’ അവള്‍ക്കതിന്റെ കാരണം പറഞ്ഞുകൊടുത്തേക്ക് ‘’ അവന്‍ ഗ്രിഫോണിനോടു പറഞ്ഞു.
‘’ കാരണം” ” ഗ്രിഫോണ്‍ പറഞ്ഞു. ” അവ കൊഞ്ചുകളോടൊപ്പമാണ് നൃത്തത്തിനു പോകുന്നത്. കടലിലേക്ക് വലിച്ചെറിയുമ്പോള്‍ വളരെ അകലെ ചെന്നു വീഴുന്നു അതുകൊണ്ട് അവ വാലികള്‍ വായ്ക്കകത്താക്കി പിടിക്കും പിന്നീടത് പുറത്തെടുക്കാന്‍ കഴിയാതെ വരുന്നു. ഇതാണ് സംഗതി’‘
‘’ നന്ദി ആലീസ് പറഞ്ഞു. ‘’ വളരെ രസകരമായിരിക്കുന്നു. മത്തിയെക്കുറിച്ച് ഇത്രയേറെക്കാര്യങ്ങള്‍ എനിക്കറിയില്ലായിരുന്നു’‘
‘’നിനക്കു താത്പര്യമുണ്ടെങ്കില്‍ ഇനിയും കൂടുതല്‍ പറഞ്ഞു തരാം’‘
ഗ്രിഫോണ്‍ പറഞ്ഞു. ‘’ എന്തു കൊണ്ടാണ് അവയ്ക്ക് മത്തി എന്നു പേര്‍ വന്നെതെന്ന് നിനക്കറിയാമോ?’‘
‘’ ഞാനതേക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്താ കാരണം?’‘
Generated from archived content: athbhutha21.html Author: lewis_carroll