മദമിളകിയ ആന

കോവിലകത്തെ കേശവനാനക്കിന്നലെ രാത്രി മദമിളകി
നാടു നടുങ്ങി വീടു കുലുങ്ങി കേട്ടവരെല്ലാം വിറപൂണ്ടു
ചങ്ങലപൊട്ടിച്ചിതറിപ്പാഞ്ഞു വമ്പന്‍ കൊമ്പന്‍ ഗജവീരന്‍
കോവിലകത്തെ വാതില്‍ തകര്‍ത്തു കൊമ്പില്‍ കോര്‍ത്തു പാപ്പാനെ
വഴിവക്കത്തെ കിണറുപൊളിച്ചു, വീടു പൊളിച്ചു മദയാന
മുമ്പേ പോയൊരു കൂറ്റന്‍ ബസ്സിന്‍ പിന്‍പേ പാഞ്ഞു ബഹു ദൂരം
പുഴയിലിറങ്ങി വഞ്ചി പൊളിച്ചു നാലഞ്ചാളുകളൊഴുകിപ്പോയി
അയ്യോ പൊത്തോ നിലവിളിയായി, നേര്‍ച്ചകള്‍ നേര്‍ന്നു ഭക്തന്മാര്‍‍

Generated from archived content: nurse2_apr9_12.html Author: lakshmidevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here