ഓണക്കാലം വന്നു കഴിഞ്ഞാല്‍
മുത്തശ്ശിക്ക് തിരക്കാണ്
മുറ്റമടിക്കും, ചാണം തേക്കും
ഒരുക്കു കൂട്ടും മുത്തശ്ശി.
അത്തം പത്തുപിറന്നാല്‍ പിന്നെ
പൂക്കളമേളമൊരുങ്ങുന്നു
എന്നാണെന്നാണെന്നാണെന്നുടെ
പേരക്കുട്ടികളെത്തിടുക
ഓര്‍ത്തീടുന്നു മുത്തശ്ശി തന്‍
കുട്ടിക്കാലവുമൊന്നൊന്നായ്
Generated from archived content: nurse1_oct20_12.html Author: lakshmidevi