കിളികള്‍ക്കെല്ലാം കൂടുണ്ട്
നമ്മള്‍ക്കെല്ലാം വീടുണ്ട്
വീട്ടില്‍ പാര്‍ക്കാന്‍ സുഖമുണ്ട്
വീടുനമുക്കൊരു സ്വര്‍ഗ്ഗം താന്‍
വീടിന്‍ നായകനാരെന്നോ?
വീടിന്‍ നായകനെന്നച്ഛന്‍
വീടിന്‍ നായികയാരെന്നോ?
വീടിന്‍ നായികയെന്നമ്മ
ചേച്ചീം ചേട്ടനുമുണ്ടിവിടെ
മുതുമുത്തശ്ശിയുമുണ്ടിവിടെ
മുത്തശ്ശിക്കഥ കേള്‍ക്കുമ്പോള്‍
ഞങ്ങള്‍ക്കെന്തൊരു സന്തോഷം
അടിപിടിയൊന്നും കൂടാതെ
ചേട്ടനുമൊത്തു കളിക്കും ഞാന്‍
കളിചിരിയെന്നും കൂട്ടത്തില്‍
ചേച്ചിയൊടൊത്തു പഠിക്കും ഞാന്‍
അച്ഛനുമമ്മേം മുത്തശ്ശീം
ഞങ്ങളെ നന്നായ് സ്നേഹിക്കും
ഒരുമയൊടങ്ങനെയീ വീട്ടില്‍
നന്നായ് ഞങ്ങള്‍ കഴിയുന്നു.
Generated from archived content: nurse1_nov16_12.html Author: lakshmidevi