അമ്മക്കു പുന്നാര മക്കള്‍ നമ്മള്‍
അച്ഛന്റെ ചെല്ലക്കിടാങ്ങള്‍ നമ്മള്‍
അക്ഷരം ചൊല്ലിപ്പഠിപ്പിച്ചിടും
ഗുരുവിന്റെ വാത്സല്യ ശിഷ്യര്‍ നമ്മള്‍
നമ്മുടെ നന്മ കൊതിച്ചീടുന്നു, അവര്‍
നന്മ തന്‍ ദീപം തെളിച്ചീടുന്നു
നല്ല ശീലങ്ങള്‍ വളര്‍ത്തീടണം നമ്മള്‍
നല്ലവരായി വളര്‍ന്നീടണം
പാട്ടും ചിരിയും കളികളുമായ്
ജീവിതമുത്സവമാക്കീടണം
നല്ലതു പോലെ പഠിച്ചിടണം നമ്മള്‍
നല്ലയീ നാടിന്‍ വിളക്കാകണം
Generated from archived content: nurse1_may19_12.html Author: lakshmidevi