പട്ടാളം കുട്ടപ്പന്‍

പട്ടണക്കാട്ടിലെ പട്ടാളം കുട്ടപ്പന്‍
പാപ്പരായ് നാട്ടില്‍ തിരിച്ചുവന്നു
കിട്ടിയൊരഞ്ചെട്ടു തുട്ടുകൊണ്ടിട്ടയാള്‍
കൊട്ടയില്‍ മൊട്ടയെടുക്കലായി
കൂട്ടിനു കിട്ടുന്ന കൂട്ടരോടങ്ങേര്
‘ പട്ടാള വീര്യ’മടിച്ചു കാച്ചും!
‘പട്ടാള പ്ലെയ്‌നി’ല്‍ പറന്നു കറങ്ങിപ്പ-
ണ്ടഞ്ചെട്ടു ബോംബയാള്‍ ഇട്ടകാര്യം
കൂട്ടായ് നടക്കുന്ന ചാത്തൂട്ടിച്ചേട്ടനോ-
ടൊട്ടു രസമായി വീമ്പടിക്കേ…
ഒട്ടു മുകളിലൂടട്ടഹാസസിച്ചൊരു
‘ഡക്കോട്ട’യാവഴി പാഞ്ഞുപോയി.
മുട്ട നിറഞ്ഞൊരു കൊട്ട കുട്ടപ്പന്റെ
ഞെട്ടലില്‍ തട്ടിത്തെറിച്ചുപോയി!!
മുട്ടകളൊക്കെയും പൊട്ടിത്തകര്‍ന്നുപോയ്
കുട്ടപ്പന്‍ പൊട്ടിക്കരഞ്ഞുപോയി!!

Generated from archived content: nursaey2_oct28_13.html Author: kusumshalal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English