പെയ്യട്ടെ
തുളളിപ്പാഞ്ഞു വരുന്ന മഴ
തുളളിക്കൊരു കുടമെന്ന മഴ
കൊളളാമിമ്മഴ
കൊളളരുതീമഴ
കൊളളാം കൊളളാം പെയ്യട്ടെ!
പാമ്പോ ചേമ്പോ ചുണ്ണാമ്പോ?
വാലു വരച്ചൂ മേലോട്ട്
നാവു വളച്ചു താഴോട്ട്
മൂക്കൊരിത്തിരി കുറ്റിച്ചെവിയും
നായുടെ ചിത്രം നന്നായി!
മനസ്സിലങ്ങനെ വരച്ച ചിത്രം
സ്ലേറ്റിലേക്കു പകർന്നപ്പോൾ
ആയതു നായോ നരിയോ കരിയോ
പാമ്പോ ചേമ്പോ ചുണ്ണാമ്പോ?
Generated from archived content: nurserypattu_mar31_06.html Author: kunjunni