കുടയും കൊണ്ട് നടപ്പാണ്
എവിടെപ്പോയാലെന്നാലും
മഴയായാലും വെയിലായാലും
മടക്കിടാത്തൊരു കുടയാണ്
കുഞ്ഞാത്തോലിൻ കുടയല്ല
നാത്തൂനാരുടെ കുടയല്ല
ഇക്കുട നടുവിൽ മറ്റാർക്കും
കയറാൻ കടുകിടയിടമില്ല.
പ്രകൃതി കനിഞ്ഞൊരു കുടയാണ്
പടുതരമിക്കുടയെന്താണ്?
Generated from archived content: nurserypattu1_may9_08.html Author: kr_baby
Click this button or press Ctrl+G to toggle between Malayalam and English